Thursday 23 June 2016

ഉമ്മ .........

ഉമ്മ .........
അന്ന് വെളളിയാഴ്ച ദിവസം രാവിലെ തന്നെ നിര്‍ത്താതെ ബെല്ലടിക്കുന്ന ഫോണിനരികില്‍ ആ സ്ത്രീ കുറച്ചു നേരം പകച്ചു നിന്നു..
ഞാന്‍ ഫോണെടുത്താലോ ...?
അവനായിരിക്കുമോ ഫോണ്‍ വിളിക്കുന്നത്‌ ...
അല്ല അവനായിരിക്കില്ല അവന്‍ ലാന്‍ഡ്‌ ഫോണില്‍ വിളിക്കാറി ല്ലല്ലോ ..അവന്‍റെ ഭാര്യയെ വിളിക്കാന്‍ അവന്‍ അവള്‍ക്കു മൊബൈല്‍ ഫോണ്‍ കൊടുത്തയചിട്ടുണ്ട് ...
അപ്പോള്‍ പിന്നെ അവന്‍ ലാന്‍ഡ്‌ ഫോണില്‍ എന്തിനു വിളിക്കണം .
ഇനി അവന്‍ എന്‍റെ ആശ പോലെ എന്നെ വിളിക്കുകയായിരിക്കുമോ ..എന്നെ അവന്‍റെ ഉമ്മയെ
...മുന്‍പൊക്കെ എന്നെ അവന്‍ ഇടയ്ക്കിടെ വിളിക്കുമായിരുന്നു ..അവനെന്തെല്ലാംപറയാനുണ്ടാകും ..എല്ലാറ്റിനും എന്‍റെ അഭിപ്രായം അറിയണം ..എന്‍റെ സമ്മതം കിട്ടണം ....
ചെറുപ്പത്തിലും അവന്‍ അങ്ങിനെ ആയിരുന്നു ..എവിടെയും അവനെ കൂട്ടാതെ ഞാന്‍ പോകാറി ല്ലായിരുന്നു .. കിസ പറയുമ്പോള്‍ മൂളി കൊടുത്തില്ലെങ്കില്‍ അവന്‍ പിണങ്ങും ..ഉറങ്ങും വരെ അവനെ നോക്കി കിടക്കണം ..കിസ പറയണം ..അല്ലെങ്കില്‍ അവന്‍ പറയുന്നത് കേട്ട് ഉറങ്ങാതെ കിടക്കണം ..
അങ്ങിനെ യുള്ള അവനിപ്പോള്‍ എന്നെ വിളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ..
'' ഉമ്മാനെ എന്ത് വിളിക്കാനാ ...വിവരങ്ങളൊക്കെ അവള്‍ പറഞ്ഞറി യുന്നതല്ലേ ....എന്തെങ്കിലും വിശേഷം ഉണ്ടെങ്കില്‍ ഞാന്‍ വിളിച്ചാല്‍ പോരെ ...ഇവിടെ ജോലിക്കിടയില്‍ വിളിക്കാന്‍ സമയം കിട്ടണ്ടേ ,,...കയിഞ്ഞ പ്രാവശ്യം വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞ ന്യായങ്ങള്‍ അവര്‍ ഓര്‍ത്തു ..
ഈ സമയക്കുറവ് അവന്‍റെ ഭാര്യയെ വിളിക്കുന്ന കാര്യത്തില്‍ ഇല്ലല്ലോ അവന്‍ എല്ലാ ദിവസവും അവളെ വിളിക്കുന്നുണ്ടല്ലോ ...എന്ന് തോന്നാതെ അല്ല ..പക്ഷെ അവര്‍ അതാരോടും പറഞ്ഞില്ല ..
അവന്‍ തന്നെ വിളിക്കുകയായിരിക്കും എന്ന വിശ്വാസത്തോടെ
അലറി വിളിക്കുന്ന ഫോണില്‍ കൈ വച്ചു ഇപ്പോയെന്കിലും ..എന്‍റെ മോന് എന്നെ വിളിക്കാന്‍ തോന്നിയല്ലോ ...അവര്‍ സമാധാനിച്ചു ..
മക്കള്‍ക്ക്‌ ഉമ്മയെ ഒരിക്കലും മറക്കാനാവില്ല ..എന്തെങ്കിലും ക്ഷീണം വരുമ്പോള്‍ ആരായാലും ഉമ്മയുടെ മടിയില്‍ തല ചായ്ക്കാന്‍ കൊതിക്കും ..അയ്യോ ഞാനെന്തോക്കെയാണ് ചിന്തിക്കുന്നത്,,എന്‍റെ മോന് ഒരു ക്ഷീണവും വരുത്തല്ലേ നാഥാ....എന്ന പ്രാര്‍ഥനയോടെ അവര്‍ ഫോണ്‍ റെസീവര്‍ എടുത്തു ചെവിയില്‍ വെച്ചു..
ഹലോ ....
ഹലോ ....
ആരാ ...മോനല്ലേ ..ഇത് ഞാനാടാ ..ഉമ്മ ...
ങാ ....ഒളെടെപോയി ..എത്ര നേരമായി .ഓളെ മൊബൈല്‍ ബെല്ലടീന്ന് ഓളെന്താ ,,,ഫോണെടുക്കാത്തത് ..
ഓള് ഇവിടെ ഉണ്ട് ..
''എന്നാലിങ്ങള് ഓളെ വിളിച്ച് ഫോണ്‍ കൊടുക്ക്‌ ,,
ആ ഉമ്മ മരുമകളെ വിളിച്ചു ഫോണ്‍ കൈ മാറി ...
അടുത്ത മുറിയില്‍ മരുമകളുടെ വിളിക്ക് കാതോര്‍ത്തു നിന്നു ...
തന്‍റെ മകന്‍ ഭാര്യയോട് കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞ് ഫോണ്‍ ഉമ്മാക്ക് കൊടുക്ക്‌ എന്ന് പറയും എന്ന് അവര്‍ വെറുതെ ആശിച്ചു ...
തന്നോട് ഒരുപാട് നേരം മകന്‍ സംസാരിക്കുമെന്നും തനിക്കവനോട് സംസാരിക്കാനുള്ളതെല്ലാം അവന്‍ കേള്‍ക്കുമെന്നും ആ മാതൃഹൃദയം കൊതിച്ചു ...
പക്ഷെ ....ഭാര്യയുമായി ..ദീര്‍ഘ നേരം സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഫോണ്‍ കട്ട് ചെയ്തു ..
ആശാ ഭംഗം കണ്ണുകളില്‍ കണ്ണുനീര്‍ ഉറവ പൊട്ടുമോ എന്ന് ഭയന്ന് ആ മാതാവ് മരുമകള്‍ക് മുഖം നല്‍കാതെ മാറി നിന്നു ...
അവള്‍ ഫോണ്‍ വെച്ചു പോകുമ്പോള്‍ ..പിറുപിറുത്തു ..ഈ ..ഇക്കാക്ക് വട്ടാ ചില സമയം .....ഇന്നലെ രാത്രി വിളിച്ചതല്ലേ ..ഞാന്‍ ഫോണ്‍ സൈലെണ്ട് ആയത് കൊണ്ട് കേട്ടില്ല അതാ എടുക്കാഞ്ഞത് ...ഫോണില്‍ കിട്ടാണ്ടായപ്പോള്‍ ആകെ ടെന്‍ഷനായി പോയി പോലും ...
ഇങ്ങിനെയുണ്ടോ ഒരു ഭ്രാന്തന്‍ .....ഭ്രാന്തനാ ...ഭ്രാന്തന്‍ ...
തന്‍റെ മകനെ ഭ്രാന്തന്‍ എന്ന് വിളിക്കുന്നത്‌ കേട്ട് മിണ്ടാതിരിക്കാന്‍ ആ ഉമ്മയ്ക്കായില്ല ...
മോളെ ഇഞ്ഞി അങ്ങിനെയൊന്നും പറയരുത് ...അല്ലാഹു അങ്ങിനെയൊന്നും ആക്കാതിരിക്കട്ടെ ...ഓ ..ന്‍ ഇഞ്ഞോടുള്ള സ്നേഹം കൊണ്ട് ചൂടാകുന്നതാ ...സ്നേഹം ഉള്ളവനാ എന്‍റെ മോന്‍ ....എന്നും പറഞ്ഞ് തന്‍റെ കണ്ണുകള്‍ നിറയുന്നത് ആരും കാണാതിരിക്കാന്‍ അവര്‍ മുറ്റത്തേക്ക് ഇറങ്ങി .
[പ്രിയരേ ....ഇത് ഒരു മകന്‍ വിളിക്കാതതിലുള്ള പരിഭവം പറയുന്നത് കേട്ടപ്പോള്‍ എഴുതാന്‍ തോന്നിയതാണ് ...ഇത് വായിച്ചു ലൈക്‌ , കമെണ്ട് ഒന്നും ഇല്ലെങ്കിലും എല്ലാരും സ്വന്തം മാതാക്കളെ ഒന്ന് ഫോണില്‍ വിളിക്കണേ ..പ്ലീസ്‌

ഭാര്യ ......

പതിവില്ലാത്ത സ്നേഹം കണ്ടാ ഭാര്യമാർ പറയും.... എന്തോ കാര്യം സാധിക്കാനാണീ സ്നേഹ കൂടുതലെന്ന് ...
ഇതൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള കഴിവ് ഭാര്യമാർക്കൽപ്പം കൂടുതലാന്ന് തന്നെ പറയാം...!!
ഇന്നലെ ഞാനും ഇത്തിരി സ്നേഹം കൂട്ടി കാണിച്ചു അവളോട് ..
ഉടനവൾ ചോദിച്ചു .. വളയോ മാലയോ... രണ്ടായാലും നടക്കില്ല..
പറഞ്ഞത് നേരാ ഞാൻ ഉദ്ദേശിച്ചത് അത് തന്നെ.... ഞാൻ പറഞ്ഞു
ഇത്തിരി കുടുക്കിലാണ് മോളെ നീ ആ വള ഇങ്ങു ഊരി താ ഒന്നു പണയം വയ്ക്കാനാണ്.....!!
ഉടനവൾ പറഞ്ഞു
അയ്യെടാ ആ പൂതി മനസ്സിൽ വെച്ചാ മതീ നടക്കില്ല.... ഊരി തന്നതൊന്നും ഇതുവരെ ഇങ്ങോട്ട് എത്തിയിട്ടില്ലെന്ന്
പിന്നെ തുടങ്ങിയില്ലേ കൊണ്ട് പോയതിൻ കണക്ക് പറച്ചിൽ കേട്ടപാടെ തല കറങ്ങുന്നത് പോലെ തോന്നി..
ശരിയാണ് കൊണ്ട് ബാങ്കിൽ വെച്ചതല്ലാതെ ഒന്നും എടുത്തു കൊടുക്കാൻ പറ്റിയില്ല.. അതവൾക്കും അറിയാം എന്നാലും ഇടക്കിടെ ഇതിങ്ങനെ പറഞ്ഞാ ഞാൻ എടുത്തു കൊടുത്താലോ എന്ന അതി ബുദ്ധി.
ഏതായാലും അതും നടന്നില്ല ഇതും നടക്കില്ല..!!
കാര്യ സാധ്യത്തിനു വേണ്ടി കാണിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടയിൽ അവൾ പറഞ്ഞു...
ഇന്നലെ നിങ്ങളുടെ പോക്കറ്റിൽ നിന്നും ഞാൻ 50രൂപ എടുത്തു... ഏ എന്തിന് നിനക്കിപ്പോ എന്തിനാണ് പൈസ...എന്ന് ഞാൻ ചോദിച്ചു..... . ഉടനവൾ പറഞ്ഞു.. എനിക്കല്ല ഉണ്ടിക പെട്ടിയിൽ ഇടാൻ... അത്ഭുതം ഊറി ചോദിച്ചു ഞാൻ.. ആ ഉണ്ടിക പെട്ടിയിൽ ഇപ്പ എത്ര രൂപ ആയിക്കാണും... ഉടനവൾ... അറിഞ്ഞിട്ടെന്തിനാ അതും കൂടി പുട്ടടിക്കാനല്ലേ... അതവിടെ തന്നെ ഇരിന്നോട്ടേ.. വല്ല അത്യാവശ്യം വരും നേരം നോക്കാം..!!
അങ്ങനെ രാവിലെ ജോലിക്ക് പോകാൻ നേരത്ത് അവൾ പറഞ്ഞു... നിങ്ങളെ ഫോണിൽ ഒരു ഭവതി വിളിച്ചിരുന്നു.. ആരാന്ന് നീ ചോദിച്ചില്ലേ..എന്ന് ഞാൻ ചോദിച്ചു....
ഇല്ലാ അതിനു മുമ്പ് കട്ടാക്കി.എന്നവൾ. പിന്നൊരു ചോദ്യവും ആരാ ഈ ഭവതി എനിക്കിന്നറിയണം...
ഞാൻ പറഞ്ഞു.. ആ എനിക്കെങ്ങനെ അറിയാനാടി... വല്ലവരും നമ്പർ തെറ്റി വിളിച്ചതാവും... അങ്ങനെ അതിനെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞ് ഉടക്കി.. അവളുടെ കരച്ചിലും തുടങ്ങീ ഇതിടക്ക് കാണാറുള്ളത് കൊണ്ട് ശീലമായി മനസ്സിനു...എന്നാലും ഓരോന്നും പറഞ്ഞ് അവളെ വേദനിപ്പിക്കേണ്ടെന്ന് പല വട്ടം തോന്നിയിട്ടുണ്ട് അതൊന്നും പലപ്പോഴും ഓർക്കാറില്ല എന്ന് മാത്രം......!!
ഈ ഉടക്കു കാരണം രാവിലത്തെ മൂഡും പോയി ഇന്നിനി ജോലിക്കു പോയാൽ ഒരു ഉഷാറും കാണില്ല.
അങ്ങനെ അവളെ ശപിച്ചുകൊണ്ട്
നേരെ ബസ്റ്റോപ്പിലേക്ക് നടന്നു
കുറച്ചു നേരം കഴിഞ്ഞപ്പോ മൊബൈലിലേക്ക് ഒരു കോൾ വന്നു ഞാൻ എടുത്തു നോക്കി...
അവളാണ് ... ഒന്നു രണ്ടു വട്ടം ബിസിയാക്കി... പിന്നെ എടുത്തു ഞാൻ ഇത്തിരി ഗൌരവത്തോടെ ചോദിച്ചു.. ഉം എന്താ....
ഉടനവൾ പറഞ്ഞു വരും നേരം മീൻ വാങ്ങി വരണം... പിന്നെ വള ബാഗിൽ വെച്ചിട്ടുണ്ട്...
ഇതും പറഞ്ഞവൾ ഫോണും കട്ടാക്കി...
ഞാൻ ബാഗ് തുറന്നു നോക്കി ശരിയാണ് വള അവൾ ബാഗിൽ വച്ചിരിക്കുന്നു...
വൈകിട്ട് അവൾക്ക് ഏറെ ഇഷ്ടവും ഉള്ള മീനായ മത്തിയുമായ് വീട്ടിലെത്തി...
മീൻ വാങ്ങി വെക്കും നേരം അവളോട് ചോദിച്ചു.....
അല്ല നീ അല്ലേ ഇന്നലെ പറഞ്ഞത് വള തരൂലെന്ന് പിന്നെ എങ്ങനെ മനസ്സുമാറി...
ഉടനവൾ പറഞ്ഞു...
എനിക്കു താങ്ങായി നിങ്ങൾ മാത്രമേ ഉള്ളൂ....
ആ നിങ്ങൾ തളരുമ്പോൾ ഞാൻ കൂടി അറിയുന്നുണ്ട്...
എനിക്കു സ്നേഹിക്കാൻ നിങ്ങളെയുള്ളൂ.... തിരിച്ച് എന്നും സ്നേഹിച്ചില്ല എങ്കിലും അതൊന്നിടക്ക് ഓർത്താമതി....
ആ വാക്കുകൾ ഒരായിരം വട്ടമെൻ മനസ്സിനെ കീറി മുറിച്ചു ....
ശരിയാണ് വീട്ടിലും ഒരു മാലാഖയുണ്ട്... നാം കണ്ടില്ലെന്ന് നടിച്ച് ഒഴിയും നേരം മനസ്സ് പിടക്കുന്ന മാലാഖമാർ...
വാക്കുകൾ കൊണ്ടും അല്ലാതെയും കുത്തിനോവിച്ചിട്ടും താലി ചരടിൽ മാത്രം സ്വപ്നം കണ്ട് കഴിഞ്ഞു കൂടുന്ന മാലാഖമാർ...
അവർക്കായ് സ്നേഹപൂര്‍വ്വം
ഈ കഥ ഇവിടെ ഇരിക്കട്ടെ .....  ....
Courtesy  Mazhathulli

Monday 21 April 2014

Pravasa Jeevitham ......

വർഷങ്ങൾ എത്രപെട്ടന്നാണ്ണ്‍ കഴിഞ്ഞു പോകുനത് ഈ പ്രവാസ ജീവിതം മടുത്തു നാടും നാട്ടുകാരും വീടും വീട്ടുകാരും പൂരങ്ങളും ഉത്സവങ്ങളും മറ്റു പലതരം ആഘോഷങ്ങളും കല്ല്യാണം മരണം അങ്ങിനെ എന്തെല്ലാം നഷ്ട്ടപ്പെടുതിയിട്ടാണ്ണ്‍ ഈ മണലാരിന്യത്തിൽ ജീവിക്കുന്നത് വല്ലാത്ത കഷ്ട്ടം തന്നെ പ്രവാസിയുടെ ജീവിതം